Nostalgia

pianoforall

ആട് ജീവിതങ്ങൾക്കായി ഒരിറ്റ് സ്വാന്തനം

സ്നേഹത്തിന്റെയും, സഹനത്തിന്റെയും, മനഃശുദ്ധിയുടേയും, ത്യാഗത്തിന്റെയും, പരസ്പര സഹായത്തിന്റെയും പുണ്യമാസമായ റമദാനിൽ സ്നേഹത്തിന്റെ വിരുന്നായ ഇഫ്താറുകൾ തൊഴിലാളിക്യാമ്പുകളിലും നൊസ്റ്റാൾജിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിരുന്നതു പോലെ വ്യത്യസ്തയോടെ ഈ വർഷവും ടീം നൊസ്റ്റാൾജിയ ഇഫ്താർ സംഘടിപ്പിച്ചു.

കത്തിയെരിയുന്ന കൊടും സൂര്യ താപത്തിൽ അബുദാബി അൽ ഖത്തം, മരുഭൂമിയുടെ നടുവിലായി മിണ്ടാപ്രാണികളായ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചു  അങ്ങ് അകലെ സ്വന്തം നാടുകളിൽ കഴിയുന്ന രക്ത ബന്ധങ്ങൾക്ക് വേണ്ടി ജീവിക്കുന്ന  വിവിധ ദേശക്കാരായ “ആട് ജീവിതങ്ങൾക്കായി ഒരിറ്റു സ്വാന്തനം” നൽകുവാനായി യു എ ഇ യിലെ പ്രബല  സൂപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്സ് ഗ്രൂപ്പായ ഫാത്തിമ ഗ്രൂപ്പ്‌ & ഫെൽട്രോൺ സ്പോൺസർ ചെയ്ത ഒരു മാസത്തോളം സുഭിക്ഷമായി കഴിയുവാൻ വേണ്ടുന്ന അരി, ആട്ട, എണ്ണ, പഞ്ചസാര, തേയില, ഓട്സ്, ഡാൽഡ  തുടങ്ങി പതിനഞ്ചോളം നിത്യോപയോഗസാധനങ്ങള്‍ അടങ്ങിയ ഇരുന്നൂറോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഒപ്പം റാഫി അഹമദും സുധീർ ബഷീറും കോർഡിനേറ്റു ചെയ്തു സ്പോന്സർ ചെയ്യിപ്പിച്ച ഇരുന്നൂറോളം ഭക്ഷണ പൊതികളുമായി ഇല്ലായ്മയിലും നോമ്പ് നോക്കുന്ന അവരോടൊപ്പം ടീം നൊസ്റ്റാൾജിയ ഇഫ്താർ ഒരുക്കി.

ഇനിയുള്ള വർഷങ്ങളിൽ മറ്റു സംഘടനകൾക്കും ഈ പുണ്യ കർമ്മം പ്രചോദനം ആകുമെന്നുള്ള പ്രതീക്ഷയില്‍ ആണ് ടീം നൊസ്റ്റാൾജിയ.ഫാത്തിമ ഗ്രൂപ്പ്‌ മാർക്കറ്റിംഗ് ഹെഡും ഫെൽട്രോൺ ഗ്ലോബൽ മാനേജരും ആയ ശ്രീ ഷൈൻ കേടാകുളം,ഇന്ത്യൻ മീഡിയ അബുദാബി സെക്രട്ടറി ശ്രീ സമീർ കല്ലറ അബുദാബി മലയാളി സമാജം വൈസ് പ്രസിഡന്റ്‌ ശ്രീ അഹദ് വെട്ടൂർ എന്നിവർ  മുഖ്യ അതിഥികളായ ഈ വ്യത്യസ്ത ഇഫ്താർ

നൊസ്റ്റാൾജിയ ആക്ടിങ് പ്രസിഡണ്ട്‌ ശ്രീ നാസർ, ജനറൽ സെക്രട്ടറി മനോജ്‌ ബാലകൃഷ്ണൻ ട്രഷറർ സുധീർ,ചീഫ് കോർഡിനേറ്റർ രേഖിൻ,സുധീർ ബഷീർ, അനിൽ,മോഹനൻ,നിസാം,ജയൻ,ഗോപൻ,അഹമ്മദ്, റാഫി തുടങ്ങിയവർ നേതൃത്വം നൽകി.

Similar posts
  • സർഗ്ഗഭാവന 2018 വിജയികൾ ചെറുകഥ ഒന്നാം സമ്മാനം ശ്രീ ബിജു ജി നാഥിന്‍റെ “യാത്രക്കാരന്‍” രണ്ടാം സമ്മാനം ശ്രി രാജീവ്‌ മുളക്കുഴയുടെ “പ്രണയത്തിൽ ഒരുവൾ നിശബ്‍ദയാവുമ്പോൾ”  കവിത ഒന്നാം സമ്മാനം ശ്രീ രാമചന്ദ്രന്‍ മൊറാഴ രചിച്ച “ബുദ്ധന്‍ പറഞ്ഞ കഥ” രണ്ടാം സമ്മാനം ശ്രീ രാകേഷ് രാജിന്‍റെ “രാഷ്ട്രീയം”. [...]
  • Nostalgia Reflections Season 3 Result We are happy to announce the result for Nostalgia Reflections held on 11th May 2018.  Due to overwhelming participation and Ramadan, the valuation of the entries takes little more time than the schedule. Anyhow we finalized the valuation and the result are now ready. Coloring Group 1   1st  Jennah Afsal Bright Riders 2nd Akshara Nambiar [...]
  • നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍3 നൊസ്റ്റാള്‍ജിയ അബുദാബി,  U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി Drawing and Painting മത്സരം റിഫ്ലെക്ഷന്‍സ് സീസണ്‍ 3 സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജത്തില്‍ വച്ചു നടന്ന മത്സരത്തില്‍ 18 വയസ്സുവരെയുള്ള. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന- പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രി ടി എ നാസര്‍ മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. സമാജം ജനറല്‍ സെക്രടറി നിബു സാം ഫിലിപ്പ് ഹംദാന്‍ അവാര്‍ഡ് കരസ്ഥമാക്കിയ [...]
  • After Registration of Nostalgia Refle... After you fill and submit our online form, you will receive an email with all of the details you have filled and your chest number. In case you have found some error in the form you can edit it by clicking the link below that notification email. If you received an email without any data, [...]
  • റിഫ്ലക്ഷ്ൻസ് 3 വാർത്തകളിൽ മാധ്യമം 01 മേയ് 2018 [...]
pianoforall

Upcoming Events

Sorry - nothing planned yet!

Don't miss it - Subscribe by RSS

Or just subscribe to the newsletter

Archives

%d bloggers like this: