| |

നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍3

നൊസ്റ്റാള്‍ജിയ അബുദാബി,  U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി Drawing and Painting മത്സരം റിഫ്ലെക്ഷന്‍സ് സീസണ്‍ 3 സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജത്തില്‍ വച്ചു നടന്ന മത്സരത്തില്‍ 18 വയസ്സുവരെയുള്ള. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന- പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു.

അബുദാബി മലയാളി സമാജം പ്രസിഡന്റ് ശ്രി ടി എ നാസര്‍ മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. സമാജം ജനറല്‍ സെക്രടറി നിബു സാം ഫിലിപ്പ് ഹംദാന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ആല്‍ബിന്‍ പാട്രിക്കിനെയും, പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന    നൊസ്റ്റാള്‍ജിയയുടെ പ്രസിഡന്‍റ് നഹാസിനെയും ചടങ്ങില്‍ ആദരിച്ചു.

നൊസ്റ്റാള്‍ജിയ പ്രസിഡന്‍റ് നഹാസ്, ജനറല്‍ സെക്രടറി മനോജ്‌ ബാലകൃഷ്ണന്‍, ശ്രി നാസ്സര്‍, ശ്രി അഹദ് വെട്ടൂര്‍, ശ്രി നൌഷാദ്,  ശ്രി സുധീര്‍ തുടങ്ങിയവര്‍  സംസാരിച്ചു.

800ല്‍ അധികം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരവിജയികളെ ഉടന്‍ പ്രഖ്യാപിക്കുന്നതാണ്.

രഖിന്‍ സോമന്‍, അനില്‍കുമാര്‍, ശുഹൈബ്, മുജീബ്, അനീഷ്‌ ജയകൃഷ്ണന്‍ വിമോദ്, ജയന്‍, ബൈസല്‍ മോഹന്‍കുമാര്‍, സൌദ നാസ്സര്‍, മഞ്ജു സുധീര്‍, ശ്രീദേവി രഖിന്‍, അജീബ അഹദ്, സോണിയ നിയാസ് തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Similar Posts