നിബന്ധനകള്‍

 1. UAEലെ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
 2. രചനകള്‍ താഴെ പറയുന്ന വിധത്തില്‍ ആയിരിക്കണം:
  1. മലയാളത്തില്‍ രചിച്ചവയാകണം
  2. വരികള്‍ തമ്മില്‍ 2സ്പേസ് അകലം ഉണ്ടായിരിക്കണം.
 • സാധാരണ ഫോണ്ട് സൈസ് (12 പോയിന്റ്‌) ഉപയോഗിക്കണം.
 1. രചനകള്‍ പൂര്‍ണ്ണമായും താങ്കളുടെ മൌലിക സൃഷ്ടി ആയിരിക്കണമെന്നു മാത്രമല്ല, ഓണ്‍ലൈന്‍ ആയോ അല്ലാതെയോ മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതാകാന്‍ പാടില്ല.
 2. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”) , PDF ഫോര്‍മാറ്റില്‍ ആയിരിക്കണം
 3. ഒരാള്‍ക്ക് എത്ര രചനകള്‍ വേണമെങ്കിലും അയക്കാം, എന്നിരുന്നാലും കഴിവതും ഏറ്റവും ഉത്തമ രചന മാത്രം അയക്കുന്നതാകും അഭികാമ്യം. ഒന്നിലധികം രചനകള്‍ അയച്ചവരുടെ എല്ലാ രചനകളും വായിക്കപ്പെടുമെങ്കിലും, ഒരണ്ണം മാത്രമേ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെടുകയുളളു
 4. രജിസ്ട്രേഷ്ന്‍ ഫോമില്‍ താങ്കളുടെ യഥാര്‍ത്ഥ പേരും വിലാസവുംതന്നെ ഉള്‍പ്പെടുത്തുക. തൂലികാനാമം ഉള്‍പ്പെടുത്താന്‍ താങ്കള്‍ക്ക് പ്രത്യേക അവസരം ഉണ്ട്. വ്യാജ പേരുകളില്‍ ഒന്നിലധികം രചനകള്‍ നല്‍കിയതായി കണ്ടെത്തിയാല്‍ അവയെല്ലാം അയോഗ്യമാക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കും.
 5. കൃതികളില്‍ രചനയുടെ പേരല്ലാതെ സ്രിഷ്ടികര്തവിന്റെ പേരോ വിലാസമോ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് ഏന്തെങ്കിലും അടയാളമോ ഉണ്ടാകാന്‍ പാടുള്ളതല്ല.
 6. കഥകള്‍ 7500 വാക്കുകളില്‍ കൂടാന്‍ പാടില്ല.
 7. കവിതകള്‍ ഒരു ഫുള്‍സ്കാപ് പേപ്പറില്‍ കൂടാന്‍ പാടുല്ലതല്ല.
 8. മത്സരത്തിനു പ്രത്യേക പ്രതിപാദ്യവിഷയമില്ല.
 9. ഞങ്ങളുടെ ഓണ്‍ലൈന്‍ പ്രവേശന ഫോം പൂരിപ്പിച്ചു നല്‍കിയ ശേഷം കിട്ടുന്ന രജിസ്റ്റര്‍നമ്പര്‍ സബ്ജെക്റ്റ് ആയി [email protected] എന്ന ഈമെയിലില്‍ രചനകള്‍ അയക്കുക.  കൂടാതെ ഇതോടൊപ്പമുള്ള സത്യവാങ്ങ്മൂലം ഒപ്പിട്ടു നല്‍കേണ്ടതാണ്.
 10. രചനകളെ സംബന്ധിച്ച യാതൊരു വിധത്തിലും ഞങ്ങളെ ബന്ധപ്പെടാനോ സ്വധീനിക്കാനോ ശ്രമിക്കരുത്. അത് താങ്കളെ ഈ മത്സരത്തില്‍ അയോഗ്യനാക്കപ്പെടുത്തിയേക്കും.
 11. രചനകള്‍ സ്വീകരിച്ചു തുടങ്ങുന്നത്: 23 ജനുവരി 2018
 12. അവസാന തീയതി: 28 ഫെബ്രുവരി 2018 15 മാര്‍ച്ച്‌ 2018
 13. നൊസ്റ്റാള്‍ജിയ സംഘടിപ്പിക്കുന്ന ഒരു ചടങ്ങില്‍ വച്ച് UAEയിലെ മഹദ് വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ സമ്മാനദാനം നിര്‍വഹിക്കപ്പെടുന്നതാണ്.
 14. വിജയി നേരിട്ട് വന്നു സമ്മാനം കൈപ്പറ്റണം. അതിനു സാധിക്കാത്ത പക്ഷം പ്രതിനിധിയെ അയയ്ക്കുകയും ആ വിവരം രേഖ മൂലം മുന്‍കൂട്ടി നൊസ്റ്റാള്‍ജിയയെ അറിയിക്കുകയും വേണം.
 15. ഫലപ്രഖ്യാപനത്തിനു മുന്പ് താങ്കളുടെ രചനകള്‍ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുന്നതിനു സ്വീകരിക്കപ്പെടുകയാണെങ്കില്‍ മത്സര വിഭാഗത്തില്‍ നിന്നും താങ്കളുടെ രചന മാറ്റുന്നതിന് എത്രയും പെട്ടെന്നു ഞങ്ങളെ സമീപിക്കേണ്ടതാണ്..
 16. ഫലപ്രഖ്യാപനത്തിനു മുന്‍പ് രചനകളെ സംബന്ധിച്ച് യാതൊരു വിധ അറിയിപ്പുകളും ഞങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതല്ല.
 17. പ്രാഥമിക വിലയിരുത്തലിനു ശേഷം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപെടുന്നവ മാത്രമായിരിക്കും അവസാന വട്ട വിലയിരുത്തലിനു വേണ്ടി പരിഗണിക്കപെടുന്നത്
 18. ഫലപ്രഖ്യാപനം ഞങ്ങളുടെ വെബ്സൈറ്റില്‍പ്രസിദ്ധീകരിക്കുന്നതാണ്. ഒപ്പം വിജയികളെ ഇമെയില്‍ വഴിയും മൊബൈല്‍ വഴിയും അറിയിക്കുന്നതാണ്.
 19. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.