നൊസ്‌റ്റാൾജിയ: പുതിയ ഭാരവാഹികള്‍

2016july19nostlgia നൊസ്‌റ്റാൾജിയ അബുദാബി യുടെ വാർഷിക ജനറൽ ബോഡി യോഗം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു. നൊസ്‌റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നഹാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോഹൻ കുമാർ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. 2016 – 17 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

അനിൽ കുമാർ (പ്രസിഡന്റ്), അനാർ ഖാൻ (വൈസ് പ്രസിഡന്റ്), സജീം സുബൈർ (ജനറൽ സെക്രട്ടറി), രഹിൻ സോമൻ (ജോയിന്റ് സെക്രട്ടറി), നിസാമുദ്ദീൻ (ട്രഷറർ), കണ്ണൻ കരുണാകരൻ (ജോയിന്റ് ട്രഷറർ), അഹദ് വെട്ടൂർ, നൗഷാദ് ബഷീർ (രക്ഷാധികാരികൾ), മോഹൻ കുമാർ (ചീഫ് കോഡിനേറ്റർ), വിഷ്‌ണു മോഹൻദാസ് (കലാ വിഭാഗം), മനോജ് ബാലകൃഷ്‌ണൻ (സാഹിത്യ വിഭാഗം), റിയാസ് (മീഡിയ കൺവീനർ), സിർജാൻ, ബൈസൽ (ഇവന്റ്). എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ.

വർക്കല ദേവകുമാർ, നൗഷാദ് ബഷീർ, അനിൽ കുമാർ, സജീം, നിസാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Similar Posts