നൊസ്റ്റാൾജിയ കിടൂസുകൾക്കായ് ഈ ലോക്ക് ഡൌൺ കാലത്തൊരു വെർച്യുൽ വർക്ക്ഷോപ്പ് ലോക്ക് & റോക്ക് വിത്ത് നൊസ്റ്റാൾജിയ

മാസംതോറുമുള്ള ഫാമിലി ഗെറ്റ് ടുഗെതറുകളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമായി വർണ്ണ ശലഭങ്ങളെ പോലെ പറന്നു നടന്നിരുന്ന നൊസ്റ്റാൾജിയയുടെ പൊന്നോമനകളായ കിടൂസുകൾ കഴിഞ്ഞ ആറുമാസകാലമായി കോവിഡ് എന്ന ദുർഭൂതത്താൽ കൂട്ടിലടക്കപെട്ട പറവകളെ പോലെ വീടുകളിലെ നാല് ചുവരുകൾക്കുള്ളിൽ തടവിലാക്കപ്പെട്ട് കഴിയുകയാണ്.അവരുടെ മനസ്സുകളിൽ വീണ്ടുമൊരു പൂക്കാലം വിതറുവാനായി ഈ ലോക്ക് ഡൌൺ കാലത്ത് നൊസ്റ്റാൾജിയ ഒരുക്കുന്ന വെർച്യുൽ വർക്ക്ഷോപ്പാണ്  ലോക്ക് & റോക്ക് വിത്ത്‌ നൊസ്റ്റാൾജിയ, യു എ ഇ യിലെ പ്രഥമ വെർച്യുൽ ക്യാമ്പായ ഈ വർക്ക്ഷോപ്പ് ഡിസൈൻ ചെയ്തു ഡയറക്റ്റ് ചെയ്യുന്നത് ഇന്ത്യയിലെ ആദ്യ ചിൽഡ്രൻസ് തിയേറ്റേഴ്‌സ് ആയി കഴിഞ്ഞ അൻപതു വര്ഷങ്ങളായി തിരുവനന്തപുരംത്ത് പ്രവർത്തിച്ചു വരുന്ന രംഗ പ്രഭാതിന്റെ ചെയർപേർസൺ ശ്രീമതി ഗീത, ക്യാമ്പ് ഡയറക്ടർ ആയും രംഗപ്രഭാതിന്റെ ഡയറക്ടറും അനവധി പ്രാവിശ്യം സംസ്ഥാന അവാർഡുകൾക്ക്‌ അർഹനായ പ്രശസ്ത നാടക – സിനിമ സ്ക്രപ്റ്റ് റൈറ്റർ അശോകൻ ശശി യിലെ ശശി സിത്താര ക്യാമ്പ് ഡിസൈൻ
നറുമായാണ് .കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സംസ്കാരിക പൈതൃകം പരിചയപെടുത്തുന്നതിനുമായി ഇന്ത്യയിലുടനീളം വര്ഷങ്ങളായി ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്ന രംഗപ്രഭാതിന്റ പരിചയസമ്പന്നരായ ഈ സാരഥികൾ നമ്മുടെ കുട്ടികളിൽ അതുഭുതം സൃഷ്ട്ടിക്കുമെന്നുറപ്പാണ്.ലോക്ക് & റോക്ക് ഈ വരുന്ന തിങ്കളാഴ്ച (20/07/20) യു എ ഇ സമയം 6 പിഎം ന് ഉത്ഘാടനം ചെയ്യുന്നത് ഇരുന്നൂറോളം സിനിമാ ഗാനങ്ങൾ ആലപിച്ച പ്രശസ്ത സിനിമാ പിന്നണി ഗായികയും നല്ലൊരു ആങ്കറും കൂടിയായ രഞജിനി ജോസ് ആണ്.പാട്ടും കളിയും കുശലം പറച്ചിലുമൊക്കെയായി ഉത്ഘാടന കർമ്മം നമ്മുടെ കുരുന്നുകളിൽ അവിസ്മരണീയമാക്കാൻ രഞ്ജിനി ജോസിന് കഴിയും.ദിനേനെ രണ്ടു മണിക്കൂറുകളിലായി പത്ത് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ വെർച്യുൽ ക്യാമ്പിൽ ദിവസേനെ വ്യത്യസ്ത മേഖലകളിലുള്ള പ്രശസ്‌തരായ വ്യക്തികളെ പങ്കെടുപ്പിക്കുന്നത് പ്രധാന സവിശേഷതയാണ്.
ആദ്യ ദിവസം ലുലു എക്സ്ചേഞ്ച് കുട്ടികൾക്കു ഏർപ്പെടുത്തുന്ന ആനുകാലിക വിഷയങ്ങളിലുള്ള അസൈമെന്റ് Elocution Video Contest ൽ വിജയികളാകുന്ന പതിഞ്ച് കുട്ടികൾക്ക് യു എ ഇ യിലെ മണി എക്സ്ചേഞ്ച് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ള ലുലു എക്സ്ചേഞ്ച് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകും.കൂടാതെ വിവിധ മേഖലകളിലെ പ്രശസ്‌തരായ പയ്യന്നൂർ ശ്രീ സതീശൻ മാഷും, മോട്ടിവേറ്റർ ശ്രീ അബ്ദുള്ള സവാദും,പപ്പറ്റ് ഷോക്കായി ശ്രീ ഷിജിൻ പാപ്പച്ചനും കൊറിയോഗ്രാഫർ ശ്രീ വിവേകും ടീമും, സംഗീത ഗുരു ശ്രീ വിഷ്ണു മാഷും ഡ്രോയിങ്ങിനായി ശങ്കർ മാഷും മറ്റുള്ളവരും പങ്കെടുക്കുന്നു.തികച്ചും സൗജന്യമായി നൊസ്റ്റാൾജിയ കിടൂസുകൾക്കായി സൂം വീഡിയോ മീറ്റിംങ്ങായ ലോക്ക് & റോക്ക് ന്റെ ഓൺലൈൻ രെജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു