| |

നൊസ്റ്റാൾജിയ ഇഫ്താർ 2022

കൊവിഡ് കവർന്ന നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം പരസ്പര സ്നേഹവും സൗഹാർദ്ദവും പകർന്നു ഇഫ്താർ വിരുന്നിലൂടെ വീണ്ടും നൊസ്റ്റാൾജിയ കുടുംബ സംഗമങ്ങൾ പുനാരാരംഭിച്ചു .

നൊസ്റ്റാൾജിയ ഇഫ്താർ മീറ്റ് 25/04/2022 ന് അബുദാബി മലയാളി സമാജത്തിൽ വച്ച് നടന്നു.

Advertisements

കൊവിഡ് എന്ന മഹാമാരി ലോകരാജ്യങ്ങളിൽ കണ്ടു തുടങ്ങിയ 2020 ഫെബ്രുവരി മാസത്തിൽ ക്യാപിറ്റൽ മാൾ ലുലുവിൽ ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികളും അതിലേറെ രക്ഷിധാക്കളും പങ്കെടുത്ത നൊസ്റ്റാൾജിയ റിഫ്ലക്ഷൻ എന്ന ചിത്ര രചനാ മത്സരത്തിന് ശേഷം ഓൺലൈൻ സമ്മർ ക്യാമ്പും ലുലു എക്സ്ചേഞ്ച് എലോക്യൂഷനും
അത്ത പൂക്കളം മത്സരവും അടക്കമുള്ള ഓണാഘോഷങ്ങളും നടത്തിയിരുന്നു എങ്കിലും നൊസ്റ്റാൾജിയ കുടുംബങ്ങൾ നേരിൽ ഒന്നിച്ചു ചേരുന്ന ആദ്യ സംഗമമാണ് ഈ ഇഫ്താർ

കോവിഡിന് മുൻപ്ള്ള നാല് വർഷങ്ങളിൽ തുടർച്ചയായി അൽ ഖത്തം മരുഭൂമിയിലെ ആട് ജീവിതങ്ങൾക്ക് വേണ്ടി ഇഫ്താർ നടത്തിയിരുന്ന ടീം നൊസ്റ്റാൾജിയ, കോവിഡ് താണ്ഡവമാടിയ ആദ്യ വർഷം മലയാളി സമാജവുമായി സഹകരിച്ചു ഒരു മാസത്തേകുതകുന്ന പലവ്യഞ്ജന കിറ്റുകളും നൽകിയിരുന്നു.

Advertisements

ഓരോ മാസങ്ങളിലും പാർക്കുകളിലും മറ്റും നൂറോളം ടീം നൊസ്റ്റാൾജിയയുടെ ഫാമിലീസിന്റെ ഗെറ്റ് ടുഗെതറുകൾ നടത്തിയിരുന്നതായിരുന്നു .പക്ഷേ കഴിഞ്ഞ രണ്ടു വർഷത്തെ കൊവിഡ് ദുരിതത്താൽ ഞങ്ങളുടെ പ്രിയപ്പെട്ട ഇരുപതിലേറെ ഫാമിലികൾക്ക് നാട്ടിലേക്ക് സെറ്റിൽ ചെയ്യേണ്ടി വന്നതിന്റെ വ്യസനത്തോടുമാണ് ഇപ്പോഴത്തെ ഈ ഇഫ്താർ.

Similar Posts

  • | | |

    Grateful Hearts: Thanking All for Reflections 2025 Season 7 Success

    We extend our heartfelt gratitude for the resounding success of the Lulu – Nostalgia Reflections 2025 Season 7 Drawing and Painting Competition! Held on Saturday, May 31, 2025, and concluded with a memorable prize ceremony, this event showcased the incredible talent of our young artists. We are deeply thankful to the press and media for…

  • വര്‍ണ്ണോത്സവം 2018

    നൊസ്റ്റാള്‍ജിയ അബുദാബി  വര്‍ണ്ണോത്സവം 2018 എന്ന പേരില്‍ നൃത്തഹാസ്യസംഗീത നിശ വിരുന്ന്‌ സംഘടിപ്പിച്ചു. നവംബര്‍ 30 നു അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്ന പരിപാടിയില്‍ UAE യിലെ പ്രശസ്തകലാകരന്മാരും നൊസ്റ്റാള്‍ജിയ അംഗങ്ങളും  അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. നൊസ്റ്റാള്‍ജിയ UAE അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍ 3 പെയിന്റിംഗ് & ഡ്രായിംഗ് മത്സരത്തിലെ വിജയികള്‍ക്കും, സര്ഗ്ഗഭാവന 2018 ചെറുകഥ, കവിത രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിജു ജി നാഥിനും രാമചന്ദ്രന്‍ മൊറാഴയ്ക്കും, …

  • സർഗ്ഗഭാവന 2019

    കഴിഞ്ഞ അഞ്ചു സീസണുകളിലായി യു എ ഇ യിലെ നിരവധി പ്രവാസി എഴുത്തുകാർക്ക് അവരുടെ കൃതികൾ സാഹിത്യ മേഖലയിൽ ശ്രദ്ദിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും പ്രശസ്തരാകുവാനും നിമിത്തമായ നൊസ്റ്റാൾജിയ സർഗ്ഗഭാവനയുടെ ഈ വർഷത്തെ കഥാ – കവിതാ രചനാ ഓൺ ലൈൻ മത്സരങ്ങളിലേക്കായി പുതിയ കൃതികൾ സ്വീകരിച്ചു തുടങ്ങി.നാട്ടിലേയും പ്രവാസലോകത്തെയും പ്രശസ്ത സാഹിത്യകാരെ ഉൾപ്പെടുത്തികൊണ്ടുള്ള ജഡ്ജിങ് പാനൽ വളരെ സൂക്ഷമതയോടെ കൃതികൾ അപഗ്രഥിച്ചു നിശ്ചയിക്കുന്ന സമ്മാനാർഹരെ നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പ്രമുഖ വ്യക്‌തികൾ ക്യാഷ് അവാർഡും മൊമന്റോകളും വിതരണം…

  • |

    Iftar 2015

    പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിലെ ഏറ്റവും ശ്രേഷ്ട്ടമായ ഇരുപത്തി ഏഴാം നോമ്പിനു നൊസ്റ്റാൾജിയ അബുദാബി, യു എ ഇ എക്സേചിന്റെ സഹകരണത്തോടെ അബുദാബി മുസഫ്ഫ വൈറ്റ്‌ അലുമിനിയം കമ്പനി തൊഴിലാളികള്ക്ക് വേണ്ടി ഇഫ്താർ സംഗമം നടത്തി.

  • |

    നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017

    കലാസാംസ്കാരികസംഘടനയായ നൊസ്റ്റാള്‍ജിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  മെഗാ നൃത്തസംഗീതഹാസ്യ പരിപാടി നൊസ്റ്റാള്‍ജിയ വര്‍ണ്ണോത്സവം 2017,  നവംബർ 24 ന് വൈകുന്നേരം അബുദാബി മലയാളി സമാജത്തില്‍ വച്ച് നടന്നു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് ശ്രീ നഹാസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ ശ്രീ വക്കം ജയലാല്‍ ഉത്ഘാടനം നിര്‍വഹിച്ചു. NTV ചെയര്‍മാന്‍ ശ്രീ മാത്തുകുട്ടി കടോണ്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. സമാജം ജനറല്‍സെക്രട്ടറി ശ്രീ എ എം അന്‍സാര്‍, സമാജം കൊര്‍ഡിനേഷന്‍…